കെഎസ്ആർടിസിയിൽ പുതിയ നിരീക്ഷണ സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചു. യൂണിറ്റ് തലത്തിൽ യൂണിയൻ പ്രതിനിധികൾ ഉൾപെടുന്ന കമ്മിറ്റി വരുമാന വർധനവ് ലക്ഷ്യമിട്ട് രൂപീകരിക്കുവനാണ് തീരുമാനം.
കെഎസ്ആർടിസിയുടെ നിലനിൽപ്പും ഇതിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുതന്നെയാണ് ഗതാഗത മന്ത്രി തൊഴിലാളികളുമായി ചർച്ച നടത്തിയത്.
കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മാത്രമല്ല, ഇന്ധനവിലയിലെ വർധനവും ഒരു പ്രധാന കാരണമാണ്. ഈ സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്ക് കൂടി പ്രതിരോധം സൃഷ്ടിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, മെയ് അഞ്ചിന് ശമ്പളം ലഭിച്ചില്ലെങ്കിൽ മെയ് ആറിന് പണിമുടക്കുവാനാണ് തീരുമാനം. നിയമവിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ല. വരുമാന വർദ്ധനവിന് ന് നിയമപരമായ സഹകരണം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
You must be logged in to post a comment Login