Vismaya News
Connect with us

Hi, what are you looking for?

HEALTH

വയറു നിറയെ വേണ്ട.. മധുരം വേണ്ട ,രാത്രി ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണത്തോട് ഒരു പ്രത്യക താല്പര്യം ഉള്ളവരാണ് നമ്മളെല്ലാം.. അല്ലേ.. ദിവസവും പുതിയ രുചികൾ തേടി നമ്മൾ പോകാറുണ്ട്. യാത്ര ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ ഭക്ഷണത്തോടും നമുക്കുള്ള പ്രിയം പ്രത്യേകമുള്ളതാണ്. അന്യ നാടുകളിൽ പോയി പോലും അവിടുത്തെ രുചികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഇന്ന് നമ്മുടെ നാട്ടിൽ തന്നെ ചൈനീസ്, അറേബ്യൻ, തായ് ഫുഡുകൾ ഇന്ന് സുലഭമായി ലഭിക്കും. ഇന്ന് നമുക്കെല്ലാവർക്കും പ്രിയമുള്ളതും വിദേശ ഭക്ഷണങ്ങളാകും.

എന്നാൽ, ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ ശരീരവും ഒപ്പം മനസും ആരോഗ്യത്തോടെ ഇരിക്കുവാൻ ഭക്ഷണ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കണം. നമ്മൾ മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ടാകും രാവിലെ നന്നായി ഭക്ഷണം കഴിക്കണമെന്നും ഉച്ചയ്ക്ക് മിതമായ രീതിയിൽ കഴിക്കാമെന്നും. അത് പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് രാത്രി ഭക്ഷണം. രാത്രിയിലെ ഭക്ഷണം വയറു നിറയെ കഴിക്കുവാൻ പാടില്ല. മാത്രമല്ല, രാത്രി മധുരം കഴിയ്ക്കുന്നത് ഒഴിവാക്കേണ്ടതാണ്.

രാത്രി വയറു നിറയെ ഭക്ഷണം കഴിക്കുന്നതും മധുരം കഴിയ്ക്കുന്നതും മദ്യപിച്ചതിന്റെ ഫലമാണ് നമ്മളിൽ ഉണ്ടാക്കുന്നത്. ഇത് നമ്മുടെ തലച്ചോറിനെ മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ തന്നെ തകിടം മറിയ്ക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത് പിറ്റേന്ന് എഴുന്നേറ്റ് കഴിഞ്ഞുള്ള ശൈലികളെ പോലും ബാധിക്കും. രാവിലെ ഷീണത്തോട് കൂടി എഴുന്നേൽക്കേണ്ട സാഹചര്യമായിരിക്കും ഉണ്ടാകുക. മാത്രമല്ല, രാത്രി ചോറൊഴിവാക്കി ഇഡ്ഢലി, ദോശ എന്നിവ കഴിച്ചാലും ഗുണമുണ്ടാകില്ല. അതിനാൽ തന്നെ രാത്രി ഭക്ഷണം ഏറെ ശ്രദ്ദിക്കേണ്ടുന്ന ഒന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...