ബറോസ് സെറ്റിൽ നിന്നുള്ള പുതിയ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓരോ ഷോട്ടും ഒരോ സീനും ഓരോ ആങ്കിളുകളും എപ്പോൾ എങ്ങനെ വേണമെന്ന് പറഞ്ഞ് സംവിധായകനായി നിറയുകയാണ് മോഹൻലാൽ. സിനിമയിൽ ‘ബറോസ്’ എന്ന ടൈറ്റിൽ കഥാപാത്രമായായും മോഹന്‍ലാല്‍ എത്തുന്നുണ്ട്.
മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.
ചിത്രത്തിൽ മോഹൻലാലിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
You must be logged in to post a comment Login