മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്. നാൽപത് അടി താഴ്ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓർമകളുടെ കൂടി ഓർമപ്പെടുത്തലാവുകയാണ് ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ.
നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം നൽകുന്നത്. അതിജീവനമാണ് പ്രമേയം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്.രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍.
You must be logged in to post a comment Login