Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കിയ നിലയില്‍

കൊച്ചി: ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍.തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്.രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി.എറണാകുളം വടക്കന്‍ പറവൂരിലെ ഭര്‍തൃവീട്ടിലാണ് അമല തൂങ്ങിമരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് അമലയുടെ ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞിട്ട് അതിനും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചില്ല. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.രണ്ടു വര്‍ഷം മുൻപാണ് അമല നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ അമലയുടെ മൃതദേഹം കണ്ടെത്തുന്നത്.വിവാഹം കഴിഞ്ഞ് എത്തിയതുമുതല്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും, ഒരിക്കല്‍ തങ്ങള്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നതായും യുവതിയുടെ ബന്ധു ലാവണ്യപറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...