Wednesday, March 22, 2023

ഔറംഗബാദ് ഇനി ‘സംബാജി നഗര്‍’, ഒസ്മനാബാദ് ‘ധാരാശിവ്’; പേരുമാറ്റങ്ങള്‍ക്ക് അംഗീകാരം

മഹാരാഷ്ട്രയിലെ ഒസ്മനാബാദിന്റെയും ഔറംഗബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം.ഔറംഗബാദിന്റെ പേര് ഇനി ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നുമാണ് അറിയപ്പെടുക.സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ അനുമതി പത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പേര് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയര്‍ത്തിവരുന്ന ആവശ്യമാണ് ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേരുമാറ്റം.
ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു. രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനത്തിന് അംഗീകാരം ലഭിച്ചത്

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles