കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ വംശീയ അധിക്ഷേപം നടത്തിയതിൽ അന്വേഷണം ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പത്താം പതിപ്പിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിലായിരുന്നു ബെംഗളൂരു താരം റയാൻ വില്യംസ് ബ്ലാസ്റ്റേഴ്സ് താരത്തെ അധിക്ഷേപിച്ചത്.
സംവത്തിൽ നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് താരം എയ്ബാനെ വംശീയമായി അധിഷേപ്പിച്ചതിൽ നടപടിയെടുക്കണമെന്നാണ് മഞ്ഞപ്പട ആവശ്യപ്പെട്ടത്. കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബാനെ വില്യംസ് അധിക്ഷേപിച്ചത്. ഇക്കാര്യത്തിൽ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
മത്സരത്തിനിടെ ബെംഗളൂരു താരത്തിൽ നിന്നുണ്ടായ നടപടി നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. വംശീയതയ്ക്കും വിവേചനങ്ങൾക്കും ഫുട്ബോളിലോ മറ്റെവിടയെങ്കിലുമോ സ്ഥാനമില്ല. അധികൃതർ ഇതിനെതിരെ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയ സുഹൃത്തുക്കളായ ബെംഗളൂരുവിന്റെ ഭാഗത്ത് നിന്നും വില്യംസണെതിരെ നടപടി വേണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു.
വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്കാന് കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുമെന്ന് മഞ്ഞപ്പട എക്സില്‍ കുറിച്ചു. ഐഎസ്എല്ലും എഐഎഫ്എഫും വിഷയം പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.