Vismaya News
Connect with us

Hi, what are you looking for?

TECH

വാട്‌സ്ആപ്പില്‍ ഇനി ഉപഭോക്താക്കൾക്ക് എഐ സ്റ്റിക്കര്‍ സൃഷ്ടിക്കാം

വാട്‌സ്ആപ്പില്‍ നിരവധി അപ്‌ഡേറ്റുകൾ മെറ്റ ഇടയ്‌ക്കിടെ കൊണ്ടുവരാറുണ്ട്. കൗതുകം ഉണർത്തുന്ന മറ്റൊരു അപ്‌ഡേറ്റാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. വാട്‌സ്ആപ്പില്‍ ഇപ്പോൾ എഐ അധിഷ്ഠിത സേവനങ്ങൾ അവതരിപ്പിക്കുകയാണ് മെറ്റ. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം എഐ ഉപയോഗിച്ച് സ്വന്തമായി സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന അപ്‌ഡേറ്റാണ് വാട്‌സ്ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്.

ലാമ 2 സാങ്കേതികതയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഉപയോഗപ്പെടുത്തിയാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രവർത്തനം. ബീറ്റ ടെസ്റ്റിങിലായിരുന്ന സംവിധാനം മെറ്റ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കി തുടങ്ങി. അടുത്ത അപ്‌ഡേറ്റില്‍ എല്ലാവര്‍ക്കും ഇത് കിട്ടി തുടങ്ങും. ഇതുവഴി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റിക്കറുകൾ ഇഷ്ടാനുസരണം നിർമിക്കാം. പുതിയ ഫീച്ചര്‍ മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സ്റ്റോറീസ് എന്നിവയിലും ലഭ്യമാണ്.

വാട്‌സ്ആപ്പില്‍ ഒരു ചാറ്റ് തുറക്കുമ്പോള്‍ മോര്‍ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്രിയേറ്റ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് ഏതുതരം സ്റ്റിക്കറാണോ വേണ്ടത് അതിനനുസരിച്ചുള്ള വിവരണം നല്‍കുക. ഇങ്ങനെ നാലു സ്റ്റിക്കറുകള്‍ വരെ ജനറേറ്റ് ചെയ്യും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...