വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ഇനി അവതാറുകള്‍ ഉപയോഗിച്ച് മറുപടി നല്‍കാം. ഇത്തരത്തില്‍ അവതാര്‍ ഉപയോഗിച്ച് മറുപടി നല്കാന് സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച യൂസര്‍ അനുഭവം നല്‍കാനും ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാനുമാണ് വാട്സ്ആപ്പിന്റെ നീക്കം.
നിലവില്‍ ഈ ഫീച്ചറിലൂടെ എട്ട് വ്യത്യസ്ത വിഭാഗം അവതാറുകളാണ് ഉപയോഗിക്കാനാവുക. ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ബീറ്റാ ടെസ്റ്റേഴ്സിന് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. അതേസമലയം, ചില ബീറ്റാ ടെസ്റ്റേഴ്സിന് ആനിമേറ്റഡ് അവതാറുകളും ലഭിക്കുന്നുണ്ട്. കൂടാതെ ‘പാസ്കീ’ സംവിധാനം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.
പാസ്വേര്‍ഡുകളില്ലാതെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതാണ് പാസ്കീ സംവിധാനം. പാസ്വേര്ഡുകള് ഓര്‍ത്തുവെക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ ഒരു ഫീച്ചറാണ് പാസ്കീ. ഇതിലൂടെ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാനും ടു സ്റ്റെപ്പ് വെരിഫിക്കേഷനില്‍ നിന്ന് രക്ഷ നേടാനും സാധിക്കും.