Vismaya News
Connect with us

Hi, what are you looking for?

Automobile

വാഹന വിപണയില്‍ തരംഗം സൃഷ്ടിച്ച് ഇലക്ട്രിക് കാറുകള്‍; രാജ്യത്ത് 2023 ല്‍ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകള്‍ നോക്കാം

ഇന്ന് വാഹന വിപണയില്‍ തരംഗം സൃഷ്ടിച്ച് കുതിക്കുകയാണ് ഇലക്ട്രിക് കാറുകള്‍. അതിവേഗ വളര്‍ച്ചയാണ് ഇലക്ട്രിക് വാഹനമേഖലയില്‍ ഉണ്ടായിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ഇന്ധന വിലയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് ഇവി എന്ന ആശയത്തിലേക്ക് പലരും കടക്കുന്നത്.

ഇരു ചക്ര വാഹങ്ങളുടെ വിപണിയിലും ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ആധിപത്യമാണ് ഈ വര്‍ഷം ഉണ്ടായത്. മികച്ച റേഞ്ച്, കുറഞ്ഞ മെയിന്റനന്‍സ് തുടങ്ങിയ സവിശേഷതകളാണ് ഇലക്ട്രിക് വാഹനങ്ങളെ പെട്രോള്‍, ഡീസല്‍ കാറുകളെക്കാള്‍ ലാഭകരവും ജനപ്രിയവുമാകുന്നത്. ഈ വര്‍ഷം പുറത്തിങ്ങിയ ഭൂരിഭാഗം ഇലക്ട്രിക് വാഹനങ്ങളും എസ്‌യുവികളായിരുന്നു.

 

2023-ല്‍ ഇന്ത്യയിലിറങ്ങിയ ഇലക്ട്രിക് കാറുകള്‍

 

* എംജി കോമെറ്റ് ഇവി

കോംപാക്റ്റ് 2 ഡോര്‍ ഇലക്ട്രിക് കാറാണ് എംജി കോമെറ്റ്. നഗരത്തിനകത്തും പുറത്തുമുള്ള യാത്രയ്‌ക്ക് അനുയോജ്യമായ രീതിയിലും നഗരത്തില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടും പുറത്തിറക്കിയ ഇവിയാണ് എംജി കോമെറ്റ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന് പ്രത്യേകത കൂടിയുണ്ട് ഇതിന്. ഇന്ത്യയില്‍ എംജി കോമെറ്റ് ഇവിയുടെ എക്സ്ഷോറൂം വില 7.98 ലക്ഷം രൂപ മുതല്‍ 9.98 ലക്ഷം രൂപ വരെയാണ്. ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ചാണ് കോമെറ്റ് ഇവി വാഗ്ദാനം നല്‍കുന്നത്.

 

* ടാറ്റ നെക്സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റ്

 

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കറുകളിലൊന്നാണ് ടാറ്റ നെക്സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റ്. പ്രൈം, മാക്സ് എന്നിങ്ങനെ റേഞ്ചിന്റെ അടിസ്ഥാനത്തില്‍ മീഡിയം റേഞ്ച് (എംആര്‍), ലോംഗ് റേഞ്ച് (എല്‍ആര്‍) എന്ന രണ്ട് മോഡലുകളുണ്ട്. നെക്‌സോണ്‍ ഇവി എംആര്‍ 30kWh ബാറ്ററിയും 325 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്, അതേസമയം എല്‍ആര്‍ വേരിയന്റ് 40.5kWh ബാറ്ററിയും റേഞ്ച് 465 കിലോമീറ്ററുമാണ്. ഇന്ത്യയില്‍ ഇഡതിന്റെ എക്സ്ഷോറൂം വില 14.74 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.

* മഹിന്ദ്ര എക്‌സ്യുവി 400

മഹീന്ദ്രയുടെ ഓള്‍-ഇലക്ട്രിക് മോഡലാണ് മഹിന്ദ്ര എക്‌സ്യുവി 400. കോംപാക്ട് എസ്യുവി വിഭാത്തിലാണ് മഹിന്ദ്ര എക്‌സ്യുവി 400 ഉള്‍പ്പെടുന്നത്. വ്യത്യസ്ത ബാറ്ററി ഒപേഷനുകളില്‍ ഈ ഇവി സ്വന്തമാക്കാവുന്നതാണ്. ഇഎല്‍ വേരിയന്റില്‍ വലിയ 39.4kwh ബാറ്ററിയും 456 കിലോമീറ്റര്‍ റേഞ്ചും 7.2 kw ചാര്‍ജിംഗ് കപ്പാസിറ്റിയുമാണുള്ളത്. ഇസി വേരിയന്റില്‍ 34.5kwh ബാറ്ററിയും 375 കിലോമീറ്റര്‍ റേഞ്ചും 3.2kw ചാര്‍ജറുമാണുള്ളത്. 18.99 ലക്ഷം രൂപയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എക്‌സ്യുവിയുടെ എക്‌സ്ഷോറൂം വില.

 

* വോള്‍വോ സി40 റീചാര്‍ജ്

 

വോള്‍വോ ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് വോള്‍വോ സി40 റീചാര്‍ജ്. 61.25 ലക്ഷം രൂപയ്‌ക്കാണ് വോള്‍വോ ഈ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എക്‌സ്‌സി40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവി മോഡലാണ് സി40 റീചാര്‍ജ്.

* ബിഎംഡബ്ലിയു ഐഎക്‌സ്1

ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ലിയു ഇലക്ട്രിക് വാഹനമാണ് ബിഎംഡബ്ലിയു ഐഎക്‌സ്1. എക്സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തിയ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 66.90 ലക്ഷം രൂപയാണ്. ഒറ്റ ചാര്‍ജില്‍ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്.

* ബിഎംഡബ്ലിയു ഐ7

ബിഎംഡബ്ലിയു 7 സീരിസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് ഐ7 ഇലക്ട്രിക്. അത്യാഢംബര വാഹനം ബിഎംഡബ്ലിയു 2.50 കോടി രൂപയ്‌ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇലക്ട്രിക് വാഹനത്തിനായി ബിഎംഡബ്ലിയു നല്‍കിയിരിക്കുന്നത്. 101.7 kWh ബാറ്ററി പായ്‌ക്കാണ് ഈ ഇലക്ട്രിക് സെഡാന്‍ മോഡലിന് കരുത്തേകുന്നത്.

* സിട്രോണ്‍ ഇസി3

ഹാച്ച്ബാക്ക് ഡിസൈനില്‍ വരുന്ന ഇലക്ട്രിക് മോഡലാണ് സിട്രോണ്‍ ഇസി3. 11.50 ലക്ഷം രൂപ മുതല്‍ 12.43 ലക്ഷം രൂപ വരെയാണ് സിട്രോണ്‍ eC3 യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശേഷിയാണ് ഇ വാഹനത്തിനുള്ളത്.

*ഹ്യൂണ്ടായ് ഇയോണിക് 5

2023ന്റെ തുടക്കത്തില്‍ ഹ്യൂണ്ടായ് പുറത്തിറക്കിയ ഇലക്ട്രിക് ഹ്യൂണ്ടായ് ഇയോണിക് 5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 613 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ഷെഹ്സൂയാന്‍ ഈ വാഹനത്തിനുള്ളത്. കിയാ ഇവി 6ന് എതിരാളിയായിട്ടാണ് ഹ്യൂണ്ടായ് ഇയോണിക് 5 വിപണിയിലെത്തുന്നത്. 44.95 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വില.

*മെഴ്സിഡസ് ബെന്‍സ് ഇക്യുബി

ഈ മാസം ആദ്യമാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്‌യുവി ഇക്യുബി വിപണിയിലെത്തുന്നത്. ആഡംബര എസ്‌യുവി ആയി പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 74.50 ലക്ഷം രൂപയാണ്. ബെന്‍സിന്റെ ജിഎല്‍ബിക്ക് സമാനമായ സൗകര്യങ്ങളാണ് ഇക്യുബിയിലുള്ളത്. 66.5 kWh ബാറ്ററിയാണ് ഇക്യുബിയുടെ പ്രതേകത.

* മെഴ്സിഡസ് ബെന്‍സ് ഇക്യുഇ

1.39 കോടി എക്സ് ഷോറൂം വിലയില്‍ മികച്ച റേഞ്ചും ലക്ഷ്വറി ഫീച്ചറുകളുമായിട്ടാണ് പ്രീമിയം വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് അവരുടെ ഇലക്ട്രിക് എസ്യുവിയായ ഇക്യുഇ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ റേഞ്ചാണ് മെഴ്സിഡസ് ബെന്‍സിന്റെ ഇക്യുഇ മോഡലിനുള്ളത്. 90.56 kWh ബാറ്ററിയാണ് ഇ വാഹനത്തിന് നല്‍കിയിരിക്കുന്നത്.

* ഓഡി ക്യു8 ഇ-ട്രോണ്‍ & സ്‌പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍

 

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഈ വര്‍ഹാം അവതരിപ്പിച്ച പുതിയ രണ്ട് മോഡലുകളാണ് ഓഡി ക്യു8 ഇ-ട്രോണും സ്‌പോര്‍ട്ട്ബാക്ക് ഇ-ട്രോണും. ബാറ്ററി ഓപ്ഷനുകളെ അടിസ്ഥാനുപ്പെടുത്തി രണ്ട് വീതം വേരിയന്റുകളിലാണ് ഈ രണ്ട് മോഡലും ഓഡി അവതരിപ്പിച്ചത്. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55 എന്നീ മോഡലുകള്‍ക്ക് 1.14 കോടി രൂപയും 1.26 കോടി രൂപയുമാണ് എക്സ്ഷോറൂം വില. അതേസയമം, q8 ഇ-ട്രോണ്‍ സ്പോര്‍ട്ബാക്കിന്റെ 50,55 വേരിയന്റുകള്‍ക്ക് 1.18 കോടി രൂപയും 1.30 കോടി രൂപയുമാണ് എക്സ്ഷോറൂം വില.

 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....