Vismaya News
Connect with us

Hi, what are you looking for?

Automobile

കാത്തിരിപ്പിനു അവസാനം; ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് എത്തി, വില അറിയാം

വാഹന പ്രേമികൾ കാത്തിരുന്ന ടാറ്റ പഞ്ചിന്റെ എസ് യുവി വിഭാഗത്തില്‍പ്പെട്ട ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങി. 10.99 ലക്ഷം മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് വില. ജനുവരി 22 മുതല്‍ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

രണ്ടു മോഡലുകളിലായി അഞ്ച് വേരിയന്റുകളിൽ ലഭിക്കുന്ന പഞ്ചിന്റെ റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം രൂപ മുതൽ 13.29 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 12.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ടാറ്റ പഞ്ച് എംപവേര്‍ഡ് പ്ലസിന് 14.49 ലക്ഷം രൂപ നല്‍കണം. രണ്ടു ബാറ്ററി പായ്‌ക്ക് ഓപ്ഷനോടെയാണ് പഞ്ച് ഇവി ഇറങ്ങിയത്.

ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന 25 കിലോവാട്ട് ഹവര്‍(kwh) വേര്‍ഷന്‍ ആണ് ഒന്ന്. ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ദീര്‍ഘദൂര ബാറ്ററി പായ്‌ക്ക് ആണ് രണ്ടാമത്തെ ഓപ്ഷന്‍. 35 കിലോവാട്ട് ഹവര്‍ ബാറ്ററി വേര്‍ഷന്‍ ആണ് ഇതില്‍ ക്രമീകരിക്കുക.

സീവീഡ് ഡ്യുവല്‍ ടോണ്‍, എംപവേര്‍ഡ് ഓക്സൈഡ് ഡ്യുവല്‍ ടോണ്‍, ഫിയര്‍ലെസ് റെഡ് ഡ്യുവല്‍ ടോണ്‍, ഡേടോണ ഗ്രേ ഡ്യുവല്‍ ടോണ്‍, പ്രിസ്‌റ്റൈന്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളാണ് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് ഉള്ളത്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.

മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പഞ്ച് വിപണിയിലേക്ക് എത്തുന്നത്. മീഡിയം റേഞ്ചിന് കീഴില്‍ തന്നെ അഞ്ച് വേരിയന്റുകളുണ്ട്. എംപവേഡ് പ്ലസ്, എംപവേഡ്, അഡ്വഞ്ചർ, സ്മാർട്ട് പ്ലസ്, സ്മാർട്ട് എന്നിവയാണ് വേരിയന്റുകള്‍.

പഞ്ച് ഇവി പ്യുവർ ഇലക്ട്രിക് പ്ലാറ്റ്‌ഫോം എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നീ സാങ്കേതിക സംവിധാനങ്ങളുടെ നിരയാണ് ആക്ടി ഇവി പ്ലാറ്റ്‌ഫോം എന്നറിയപ്പെടുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....