Vismaya News
Connect with us

Hi, what are you looking for?

Automobile

ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍ റേഞ്ച്; ഇലക്ട്രിക് വാഹനവിപണിയില്‍ ടാറ്റയുടെ ‘പഞ്ച്’ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് അവതരിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായി അഞ്ചു വേരിയന്റിലായാണ് പഞ്ച് എത്തുന്നത്. 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നിങ്ങനെയാണ് വേരിയന്റുകള്‍.

35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റര്‍ റേഞ്ചും ഉറപ്പാക്കുന്നു. പഞ്ച് ഇലക്ട്രിക് മോഡല്‍ ലൈനപ്പില്‍ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്.

സീവീഡ് ഡ്യുവല്‍ ടോണ്‍, എംപവേര്‍ഡ് ഓക്സൈഡ് ഡ്യുവല്‍ ടോണ്‍, ഫിയര്‍ലെസ് റെഡ് ഡ്യുവല്‍ ടോണ്‍, ഡേടോണ ഗ്രേ ഡ്യുവല്‍ ടോണ്‍, പ്രിസ്‌റ്റൈന്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ അഞ്ചു കളര്‍ ഓപ്ഷനുകളിലായി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് ഉള്ളത്. പൂര്‍ണമായും ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവര്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

നെക്‌സോണ്‍ ഇ.വിയിലെ നിരവധി ഫീച്ചറുകള്‍ പഞ്ച് ഇലക്ട്രികിലും കാണാം.10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയോടൊപ്പം വയര്‍ലസ് ചാര്‍ജിങ് പാഡ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട് മോണിറ്റര്‍, ആറു എയര്‍ബാഗുകള്‍ എന്നിവയും പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....