Vismaya News
Connect with us

Hi, what are you looking for?

Automobile

ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്‌സ്; വിലയും സവിശേഷതകളും അറിയാം

റോൾസ് റോയ്സിന്റെ ആദ്യ ഇലക്ട്രിക് കാർ ‘സ്​പെക്ടർ’ ഇന്ത്യയിൽ അവതരിപ്പിച്ചു. 7.50 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസിയോട് കൂടിയ ഐക്കണിക് ഇല്യൂമിനേറ്റഡ് പാന്തിയോൺ ഫ്രണ്ട് ഗ്രില്ലാണ് സ്‌പെക്‌ടറിന് നൽകിയിരിക്കുന്നത്.സ്പ്ലിറ്റ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, ലംബമായിട്ടുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, 21 ഇഞ്ച് എയ്‌റോ ഡിസൈൻ ചെയ്ത അലോയ് വീലുകൾ എന്നിവയെല്ലാം വാഹനത്തിന്റെ ഭംഗി കൂട്ടുന്നു.ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്‌ച്ചയിൽ തന്നെ ഇതൊരു റോൾസ് റോയ്‌സാണെന്ന് മനസിലാവും വിധമാണ് വണ്ടിയെ കമ്പനി ഒരുക്കിയിരിക്കുന്നത്.ഫാന്റം കൂപ്പെ മോഡലിനെ ഓർമിപ്പിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾക്കൊപ്പം സ്‌പെക്‌റ്റർ അതേ ‘റോൾസ്’ രൂപകൽപ്പനയെ അനുകരിക്കുന്നുണ്ട്.

വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ പ്രീമിയം ഇന്റീരിയർ എന്നിവ അകത്ത് പ്രൗഢി നൽകുന്നു. സീറ്റ് അപ്ഹോൾസ്റ്ററിയും മറ്റു ഇന്റീരിയർ പാനലുകളുമെല്ലാം ഇഷ്‌ടാനുസൃതം ഒരുക്കിയെടുക്കാം.റോൾസ് റോയ്‌സ് 3.0 പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 102kWh ലിഥിയം-അയൺ ബാറ്ററിയാണ് സ്​പെക്ടറിന്റെ കരുത്ത്. 195kW ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 34 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം.റോൾസ് റോയ്‌സ് പൂർണമായും പുതിയ സീറ്റുകൾ സംയോജിപ്പിച്ചിരിക്കുന്ന കാര്യവും എടുത്തുപറയേണ്ട ഒന്നാണ്. റിയർ യൂണിറ്റുകൾ ഇന്റീരിയർ ബോഡി പാനലുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതും മനോഹരമാണ്.കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള പുതിയ ഡിജിറ്റൽ ഇന്റർഫേസായ പുതിയ ‘സ്പിരിറ്റ്’ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം പായ്‌ക്ക് ചെയ്യുന്ന സ്‌പെക്‌ടറിനൊപ്പം റോൾസ് റോയ്‌സ് സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.മുന്നിലും പിന്നിലുമായുള്ള മോട്ടോറുകളിൽനിന്നായി 575 ബി.എച്ച്.പിയും 900 എൻ.എം ടോർക്കും ലഭിക്കുന്നു. 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഒറ്റച്ചാർജിൽ 530 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....