ഗൂഗിളിന്റെ പിക്സല്‍-8 സീരീസ് ഫോണുകള്‍ ഇനി പുത്തൻ ലുക്കില്‍. പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകള്‍ മിന്റ് ഗ്രീന്‍ ഓപ്ഷനിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. മുന്‍പ് പിക്സല്‍ 8 ബ്ലാക്ക്, ഗ്രീന്‍, പിങ്ക് കളര്‍ ഓപ്ഷനുകളിലും പിക്സല്‍ 8 പ്രോ ബ്ലാക്ക്, ബ്ലൂ കളര്ഓപ്ഷനുകളിലുമാണ് ഉണ്ടായിരുന്നത്.
പിക്സല്‍ 8 സീരീസിലെ രണ്ട് മോഡലുകള്‍ക്കും പുതിയ മിന്റ് നിറം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിറത്തില്‍ 128 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ മാത്രമാണ് ലഭ്യമാകുക. കൂടുതല്‍ സ്റ്റോറേജുള്ള പിക്സല്‍ 8 സീരീസ് ഫോണുകള്‍ വേണമെന്നുള്ളവര്‍ക്ക് മുന്‍പ് ലഭ്യമായിരുന്ന കളര്‍ ഓപ്ഷനുകളിലേക്ക് പോകേണ്ടിവരും.