Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മനസ്സ് കൈവിട്ട ആര്‍തറിനെ പ്രണയിക്കാന്‍ ഹാര്‍ലി; ജോക്കര്‍ 2 ട്രെയ്‌ലര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജോക്കര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍; ഫോളി അഡു’വിന്റ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ‘ജോക്കര്‍: ഫോളി അഡു’വില്‍ വാക്വിന്‍ ഫീനിക്സ് , ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കുന്നു.മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ചികിത്സിയ്ക്കുന്ന കേന്ദ്രത്തില്‍ വച്ച് ഹാര്‍ലിന്‍ ക്വിന്‍ ആര്‍തറിനെ (ജോക്കര്‍) കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഹാര്‍ലിയ്ക്ക് ആര്‍തറിനോട് ഇഷ്ടം തോന്നുന്നു. അത് കടുത്ത അഭിനിവേശമായും പ്രണയമായും പരിണമിക്കുന്നു. അപകടകാരികളായ രണ്ടു പേര്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകരസംഭവങ്ങളിലേക്കാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്.2019ല്‍ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആര്‍ റേറ്റഡ് സിനിമ ചരിത്രത്തില്‍ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് വാക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചിച്ചത്. കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷരില്‍ കടുത്ത വൈകാരികഭാരമാണ് വാക്വിന്‍ ഫീനിക്സ് സൃഷ്ടിച്ചത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാക്വിന്‍ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. ചിത്രത്തില്‍ ബാറ്റ്മാന്‍ വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല്‍ ത്രില്ലറായാണ് ജോക്കര്‍ 2 ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 4ന് ജോക്കര്‍ 2 തിയേറ്ററുകളില്‍ ചെയ്യും.സാസീ ബീറ്റ്‌സ്, ബ്രെന്‍ഡന്‍ ഗ്‌ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്‌റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....