Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തെരഞ്ഞെടുപ്പ് തിരക്ക്; ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള അധിക സർവീസുമായി കെഎസ്‌ആർടിസി

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് അധിക സർവീസ് നടത്താൻ ഒരുങ്ങി കെഎസ്‌ആർടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരി​ഗണിച്ചാണ് കെഎസ്ആർടിസി അധിക സർവീസ് തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150ലധികം ബസുകളാണ് സർവീസ് നടത്തുന്നത്.കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എസി ലോഫ്ളോർ ബസുകളാണ് ഓടിക്കുക.തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്ന്‌ കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് പാസഞ്ചറുകൾ സർവീസിന് അയയ്‌ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടർമാരുടെ സൗകര്യാർഥം വെഞ്ഞാറമൂട്, പേരൂർക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓർഡിനറി ബസുകളുമുണ്ടാകും.

അതേസമയം, ബംഗളൂരുവിൽ നിന്ന് കേരളത്തിലെത്തി വോട്ട് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് വോട്ട് ചെയ്ത് വൈകിട്ട് മടങ്ങിപ്പോകുന്ന വിധത്തിൽ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കാണ് സർവീസ്.26 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. 25-ന് വൈകുന്നേരം 3.50-ന് ട്രെയിൻ ബംഗളൂരുവിൽ നിന്ന് പുറപ്പെടും. 26 ന് രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....