Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മട്ടന്നൂർ കോളാരിയിൽ നിന്ന് ഒൻപത് സ്റ്റീൽ ബോംബുകൾ പിടിച്ചെടുത്തു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ നിന്ന് ഒൻപത് സ്റ്റീൽ ബോംബുകൾ പിടിച്ചെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരസ്യപ്രചാരണം നടക്കാനിരിക്കെയാണ് കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തത്. രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബുകൾ സ്വകാര്യ വ്യക്തിയുടെ പാടത്ത് നിന്നാണ് കണ്ടെടുത്തത്.വിവരമറിഞ്ഞ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ഇവ നിർവീര്യമാക്കി. പാനൂരിലെ ബോംബ് സ്ഫോടനം നടന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകൾ നടത്തുകയാണ്. ഇതിനിടെയാണ് ബക്കറ്റുകളിൽ ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പാടത്ത് പുല്ലരിയാൻ പോയ സ്ത്രീയാണ് ആദ്യം ഇവ കാണുന്നത്.

തുടർന്ന് ഇവർ പ്രദേശവാസികളെ വിവരമറിയിക്കുകയും പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് വരികയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന വായനാശാലയുടെ അടുത്തായിരുന്നു ബോംബുകൾ കണ്ടെത്തിയത്. അതിനാൽ തന്നെ സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെടുന്നു.ഏപ്രിൽ 26നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നത്. രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം നടക്കുകയാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....