Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’; രമേശ് ചെന്നിത്തല

39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തിൽ യുഡിഎഫ് തരം​ഗ സാധ്യതയാണ് തെളിയുന്നതെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. 20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുടെ ഭരണ നേട്ടങ്ങൾ പറയാതെ, രാഹുൽ ​ഗാന്ധിയെയും കോൺ​ഗ്രസിനെയും നിരന്തരം അപമാനിക്കുന്നത് ഭരണ പരാജയം മറച്ചു വയ്ക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ്. പക്ഷേ, ജനങ്ങൾ ഒന്നും മറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ കമ്മിഷൻ, രാജ്യത്തെ മുസ്ലിംകളെ അപ്പാ‌ടെ ആക്ഷേപിച്ച നരേന്ദ്ര മോദിക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണഘ‍‌ടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസം​ഗം തുടരുകയാണ്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി, ഭൂരിപക്ഷ പ്രീണനമാണ് മോദി ലക്ഷ്യം വയ്ക്കുന്നത്.

രാഹുൽ ​ഗാന്ധിക്കെക്കെതിരേ സിപിഎം നേതാക്കൾ നടത്തിയ പരാമർശത്തിലൂടെ രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു. വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് കേരളത്തിലെ ഇടതു സർക്കാരിനെതിരായ ജനവിധി ആയിരിക്കും. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്ന് അവകാശപ്പെടാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു.വടകരയിൽ സകല അടവുകളും തകർന്നപ്പോഴാണ് ഇടതു സ്ഥാനാർഥി കെ.കെ. ഷൈലജ മകന്റെ പ്രായമുള്ള ഷാഫി പറമ്പലിനെതിരേ അധിക്ഷേപം നടത്തിയത്. മുഖ്യമന്ത്രിയും അതേറ്റുപിടിച്ചു. അതിനെതിരേ ഷാഫി പറമ്പിൽ നൽകിയ പൊലീസ് കേസിന് എല്ലാ പിന്തുണയും നൽകും. സന്ദേശം സിനിമയിൽ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രം തന്നെയാണ് ഇപ്പോഴും കേരളത്തിലെ സിപിഎം എന്നു ചെന്നിത്തല പരിഹസിച്ചു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോംബ് നിർമാണം ചീറ്റിയ സാഹചര്യത്തിൽ കള്ളവോട്ടിനുള്ള സാധ്യത വളരെയാണ്. യുഡിഎഫിന്റെ പ്രവർത്തകർ ഇതിനെതിരേ ജാ​ഗ്രത പുലർത്തണം. കഴിയാവുന്നതും നേരത്തേ എത്തി വോട്ട് രേഖപ്പെടുത്താനും അവശതയുള്ള വോ‌ട്ടർമാരെ നേരത്തേ ബൂത്തിലെത്തിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....