Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാജ് നാരായൺജി ദൃശ്യമാധ്യമ പുരസ്കാരം വിസ്മയ ന്യൂസിന്

ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് രാജ് നാരായൺജി ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്കാരം ഗതാഗത മന്ത്രി ആന്റണി രാജുവിൽ നിന്നും വിസ്മയ ന്യൂസ് ഏറ്റുവാങ്ങി.

പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജ് നാരായൺജിയുടെ സ്മരണാർത്ഥം ജീവകാരുണ്യ മേഘലയിൽ പ്രവർത്തിച്ചു വരുന്ന
ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ആണ് അവാർഡ് വിതരണം സംഘടിപ്പിച്ചത്. അശരണരും നിരമ്പലരുമായ ആയിരക്കണക്കിന് ആളുകൾക്ക് വിസ്മയ ന്യൂസ് തുണയായിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾക്ക് കൂടെനിന്ന് പരിഹാരം കണ്ടതിനാണ് വിസ്മയന്യൂസ് ഈ നേട്ടം കൈവരിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവിൽ നിന്നും വിസ്മയന്യൂസ് ബീറ്റ് റിപ്പോർട്ടർ വിസ്മയന്യൂസ് രജിത് കാര്യത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപള്ളി സംസ്കൃതി ഭവനിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാർത്താ വിഭാഗത്തിൽ 19 പേർക്കും ടെലിവിഷൻ, സീരിയൽ രംഗത്തെ 46 പേർക്കും ചേർത്ത് 65 വ്യക്തിത്വങ്ങൾക്കുമാണ് പുരസ്കാങ്ങൾ നൽകിയത്.ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു,എം എൽ എ മാരായ വി കെ പ്രശാന്ത്,ഐ ബി സതീഷ് ,എം വിൻസൻ്റ്മേയർ ആര്യാരാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ, ഡപ്യൂട്ടി മേയർ, പി കെ രാജു തുടങ്ങിയവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സമൂഹിക, സാംസ്കാരിക, സാമൂഹിക, രാഷട്രീയ, കലാരംഗത്തുള്ളവർ സന്നിഹതരായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...