ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിനു കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കളിക്കാൻ പുറപ്പെട്ട സംഘത്തിനൊപ്പം അശ്വിൻ പോയില്ല.
മാറ്റിവച്ച ടെസ്റ്റ് ജൂലായ് 1 മുതൽ അഞ്ച് വരെ എഡ്ജ്ബാസ്റ്റണിലാണ് നടക്കുക. ഈ മാസം 16ന് ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. ക്വാറൻ്റീനിലായതിനാൽ അശ്വിൻ ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല.
“കൊവിഡ് പോസിറ്റീവായതിനാൽ അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടില്ല. പക്ഷേ, ജൂലായ് ഒന്നിനു മുൻപ് അദ്ദേഹം നെഗറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും അദ്ദേഹത്തിന് ലെസ്റ്റർഷെയറിനെതിരായ പ്രാക്ടീസ് മത്സരം നഷ്ടമാവും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
You must be logged in to post a comment Login