Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് 24 മുതൽ തുറക്കും

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ   ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ തുറക്കുന്നു. ഈ മാസം 24ന് പ്രവർത്തനം തുടങ്ങും. മുംബൈ ട്രാവൽ റീട്ടെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ  എന്നായിരിക്കും പേര്.അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകൾ ഉണ്ടാകും. മദ്യത്തിനു പുറമേ ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്‌സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാൻഡ്‌ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളും ഉടൻ തുടങ്ങും.അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണു പുതിയ ഷോപ്പ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...