ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. ഒറ്റമുണ്ട് പുണര്‍ന്ന് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന് വര്‍ഗീസ്. വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.
ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം.
You must be logged in to post a comment Login