Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ കണ്ണുകളും ജപ്പാനിലെയ്ക്ക്‌; ടോക്കിയോ ഒളിംപിക്സിന് ഇന്ന് തിരിതെളിയും

ടോക്കിയോ : ടോക്കിയോ ഒളിംപിക്സിന് ഇന്ന് തിരിതെളിയും. ‌ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. ഇനി എല്ലാ കണ്ണുകളും ജപ്പാനിലെ ടോക്കിയോയിലേക്ക്. 206 രാജ്യങ്ങളില്‍ നിന്നായി 11,000 അത്്ലീറ്റുകള്‍ 33 കായിക ഇനങ്ങളിലായി പോരിനിറങ്ങും. പതിനൊന്നായിരം കോടി രൂപ ചെലവഴിച്ച നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍.

ത്രീ ഇന്റു ത്രീ ബാസ്ക്കറ്റ് ബോള്‍, ബി എം എക്സ് പ്രീസ്റ്റൈല്‍ കരാട്ടെ സ്പോര്‍ട്സ് ക്ലൈംബിങ്, സര്‍ഫിങ് തുടങ്ങി പുത്തന്‍ ഇനങ്ങള്‍ ടോക്കിയോയില്‍ അരങ്ങേറും. അന്‍പതില്‍ താഴെ അത്്ലീറ്റുകള്‍ മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പരേഡില്‍ പങ്കെടുക്കുക. ജപ്പാനീസ് അക്ഷരമാലാ ക്രമമനുസരിച്ച് 21ാം സ്ഥാനത്താണ് ഇന്ത്യയെത്തുക. മാര്‍ച്ച് പാസ്റ്റില്‍ ആദ്യം ഗ്രീസും രണ്ടാമത് അഭയാര്‍ഥികളുടെ ടീമും.

ഏറ്റവും ഒടുവിലായി ആതിഥേയരായ ജപ്പാന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ഉള്‍പ്പടെ 15 ലോകനേതാക്കളും, അമേരിക്കന്‍ ഫസ്റ്റ് ലേഡി ജില്‍ ബിഡനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇനിയുള്ള രണ്ടാഴ്ച കായികലോകം കൂടുതല്‍ വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒന്നിച്ച് മുന്നേറുന്ന കാഴ്ചകള്‍ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...