Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വിസ്മയ കാഴ്ചകളൊരുക്കി ആക്കുളം വിനോദസഞ്ചാര കേന്ദ്രം

തിരുവനന്തപുരം:അടിമുടി മാറി ആക്കുളം വിനോദസഞ്ചാര കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ ആദ്യ  സാഹസിക വിനോദ സഞ്ചാര പാർക്ക്    നവംബർ 23 വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്  സഞ്ചരികൾക്കായി തുറന്ന് നൽകും. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആദ്യ സംരംഭമായ  ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ പറഞ്ഞു.

ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ മ്യൂസിക്കൽ ഫൗണ്ടൻ, എയർ ഫോഴ്സ് മ്യൂസിയവും , കോക്പിറ്റിന്റെ ചലിക്കുന്ന മാതൃകയും, കുട്ടവഞ്ചി സവാരിയുമൊക്കെയായി.ഒരു ദിവസം മുഴുവൻ ആനന്ദിക്കാൻ ആവശ്യമായ റൈഡുകളും വിശ്രമസ്ഥലങ്ങളും, ലോകോത്തര മ്യൂസിക്കൽ ഫൗണ്ടയിനും സഞ്ചാരികളെ കാത്ത് ഒരുങ്ങിക്കഴിഞ്ഞു.

പാർക്കിലേക്ക് ഉദ്ഘാടന ദിവസം നാല് മണി മുതൽ എല്ലാ സാഹസിക വിനോദ റൈഡിലടക്കം സൗജന്യ പ്രവേശനം നൽകും . പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ അടക്കമുള്ള പ്രവേശനങ്ങളിൽ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ലഭിക്കും. ആക്കുളം ബോട്ട് ക്ലബ്ബ് പരിസരത്ത് പുതുതായി ആരംഭിക്കുന്ന സിനിമാ സൗഹൃദ കഫെയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...