Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബാലറ്റ് പെട്ടി വിഷയം; വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സബ് കളക്ടർ

പെരിന്തൽമണ്ണ: സഹകരണ രജിസ്ട്രാർ ഓഫീസിൽ ബാലറ്റ് പെട്ടി എത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി റിട്ടേണിംഗ് ഓഫീസറായ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ് പെട്ടി എങ്ങനെ ഇവിടെയെത്തി എന്ന് വ്യക്തമല്ല. ബാലറ്റ് സൂക്ഷിച്ചിരുന്ന പെട്ടിയുടെ സീൽ ചെയ്ത കവർ നശിപ്പിച്ചിട്ടില്ല. എല്ലാ തപാൽ വോട്ടുകളും സുരക്ഷിതമാണെന്ന് സബ് കളക്ടർ അറിയിച്ചു. പെട്ടി ഉടൻ ഹൈക്കോടതിയിൽ എത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് 38 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പിടാത്തതിനാൽ 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ല. ഈ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഈ സാഹചര്യത്തിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് ബാലറ്റ് പെട്ടി സൂക്ഷിച്ചിരുന്നത്. സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളും മറ്റ് വസ്തുക്കളും ഹൈക്കോടതിയുടെ സംരക്ഷണയിൽ സൂക്ഷിക്കണമെന്ന മുസ്തഫയുടെ വാദം കോടതി അംഗീകരിച്ചിരുന്നു. ഹൈക്കോടതിയിലേക്ക് വോട്ട് മാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടികൾ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് പെട്ടി കണ്ടെത്തിയത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....