Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സീറോ മലബാർ സഭ ഭൂമി ഇടപാട്; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ ഹാജരാകാത്തതിനെ വിമർശിച്ച് സുപ്രീം കോടതി. കർദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കർദിനാൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, വിചാരണക്കോടതി നിർദ്ദേശിച്ച ദിവസങ്ങളിൽ ഹാജരാകാതിരുന്നത് അസൗകര്യം മൂലമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഹാജരാകാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതായി ലൂതറ കോടതിയെ അറിയിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജികൾ സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....