Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോവിഡ്; ഡെഡ് ബോഡി മാനേജ്‌മെന്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്‌മെന്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയതായി മന്ത്രി വീണാ ജോർജ്. പോസ്റ്റ്മോർട്ടത്തിനു മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് മൂലമാണെന്ന് ക്ലിനിക്കൽ സംശയം ശക്തമായാൽ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് മതിയാകും. പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്ക്, രണ്ട് കയ്യുറകൾ, ഫെയ്സ് ഷീൽഡുകൾ തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ എടുക്കണമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ മൃതദേഹം വൃത്തിയാക്കുകയാണെങ്കിൽ രോഗം പടരാതിരിക്കാൻ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രങ്ങൾ ധരിപ്പിക്കുക, മുടി കഴുകുക, ഷേവ് ചെയ്യുക, നഖങ്ങൾ മുറിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നവർ കയ്യുറകൾ, ഫെയ്സ് ഷീൽഡ് / കണ്ണടകൾ, മെഡിക്കൽ മാസ്കുകൾ എന്നിവ ധരിക്കണം. എൻ 95 മാസ്ക് ധരിക്കുന്നത് നല്ലതാണ്. നീളമുള്ള കൈയുള്ള വസ്ത്രങ്ങൾ ധരിക്കുക, നടപടിക്രമങ്ങൾക്ക് ശേഷം ഉടനടി വസ്ത്രങ്ങൾ നീക്കം ചെയ്യുക, സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയവ നിർബന്ധമായും ചെയ്യണം.

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരും 60 വയസ്സിനു മുകളിലുള്ളവരും കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ശരീരവുമായി നേരിട്ട് ഇടപഴകരുത്. കോവിഡ് വാക്സിനേഷന്‍റെ മുഴുവൻ ഡോസും എടുത്തവർ മൃതദേഹം കൈകാര്യം ചെയ്യണം. മൃതദേഹം സൂക്ഷിക്കുന്ന സ്ഥലങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. ശരീരവുമായി ഇടപഴകുന്ന എല്ലാവരും സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം. പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവ 14 ദിവസത്തേക്ക് സ്വയം നിരീക്ഷിക്കണം. വീട്ടിൽ മരണം സംഭവിച്ചാൽ സമീപത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....