Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

10 ദിവസത്തിനകം ഗവർണറെ വധിക്കും; വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ-മെയിൽ ഭീഷണി. ഗവർണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കോഴിക്കോട് നിന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് നൽകുകയും തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....