Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്,

കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ്‌ 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്.

വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്നാണ് ഷൊർണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

തിരുവനന്തപുരം– 5.20

കൊല്ലം– 6.07 / 6.09

കോട്ടയം– 7.25 / 7.27

എറണാകുളം ടൗൺ– 8.17 / 8.20

തൃശൂർ– 9.22 / 9.24

ഷൊർണൂർ– 10.02/ 10.04

കോഴിക്കോട്– 11.03 / 11.05

കണ്ണൂർ– 12.03/ 12.05

കാസർകോട്– 1.25

∙കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

കാസർകോട്–2.30

കണ്ണൂർ–3.28 / 3.30

കോഴിക്കോട്– 4.28/ 4.30

ഷൊർണൂർ– 5.28/5.30

തൃശൂർ–6.03 / 6..05

എറണാകുളം–7.05 / 7.08

കോട്ടയം–8.00 / 8.02

കൊല്ലം– 9.18 / 9.20

തിരുവനന്തപുരം– 10.35

അതേസമയം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിരുന്നു. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ വേണമെട്ടിരുന്നു. പാർലമെന്‍റില്‍ കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേരളത്തിന് ട്രെയിന്‍ അനുവദിച്ചത്. വന്ദേഭാരത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞിരുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....