പ്രഭാസിന്റെ ഇരുപത്തിയഞ്ചാമത് ചിത്രം ‘സ്പിരിറ്റ്’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. യു വി ക്രിയേഷന്‍സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. 8 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് സന്ദീപ് റെഡ്ഡിയാണ്. ടി സീരീസും യു വി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ വിദേശ ഭാഷകളിലടക്കം ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകന് സന്ദീപ് റെഡ്ഡിയുടെ മൂന്നാമത്തെ ചിത്രമാണിത്. അതേസമയം, പ്രഭാസിന്റെ ‘രാധേ ശ്യാം’, ആക്ഷന്‍ ത്രില്ലര്‍ ‘സലാര്‍’, ‘ആദിപിരുഷ്’ തുടങ്ങിയവയാണ് പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.
You must be logged in to post a comment Login