Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കോവിഡ് 19 പ്രതിരോധ വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിനുകളായ കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ.വെല്ലൂർ മെഡിക്കൽ കോളേജാണ്(സിഎംസി) രണ്ടുവ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകൾ ഒരാളിൽ പ്രയോഗിക്കുന്നത് സംബന്ധിച്ചുളള പഠനത്തിന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയെ കുറിച്ചുളള ചർച്ചയ്ക്കിടയിലാണ്  ഇത് സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ക്രിസ്ത്യൻ മെഡിക്കൽ കോളേജിനോട് വിദഗ്ദ്ധ പാനൽ ആവശ്യപ്പെട്ടത്.  കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് രണ്ടുവാക്‌സിന്റെയും ഡോസുകൾ കൂട്ടിച്ചേർത്ത് നൽകുന്നത് സംബന്ധിച്ച് പഠനം നടത്താൻ ശുപാർശ ചെയ്തത്. കോവാക്സിൻ, കോവിഷീൽഡ് മിശ്രിതത്തിന്റെ നാലം ഘട്ട ക്ലിനിക്കൽ പരീക്ഷണം 300 സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി നടത്തുന്നതിന് സിഎംസിക്ക് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വ്യക്തിക്ക് രണ്ട് വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകാൻ കഴിയുമോ എന്ന് വിലയിരുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നിവയുടെ മിശ്രിത പരീക്ഷണം നടത്താനും ശുപാർശയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമ തീരുമാനം വന്നിട്ടില്ല. 18 വയസ്സിന് മുകളിലുളളവരുടെ പരീക്ഷണങ്ങൾ സംബന്ധിച്ച കൂടുതൽ ഡേറ്റകൾ നൽകണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...