മലയാള താരം ബാബു ആന്റണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സൂപ്പർതാരം വിക്രത്തിനൊപ്പമുള്ള ചിത്രം കൗതുകമാകുന്നു. 26 വർഷത്തിന് ശേഷം വിക്രത്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനിലാണ് വിക്രമിനൊപ്പം ബാബു ആന്റണി അഭിനയിക്കുന്നത്.
ബാബു ആന്റണിയുടെ കുറിപ്പ്
‘വിക്രമിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങൾ ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുകളിൽ ആയിരുന്നതിനാൽ ലൊക്കേഷനിൽ ഞങ്ങൾക്ക് ചിത്രങ്ങൾ എടുക്കാൻ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓർമ്മകൾ ഞങ്ങൾ പങ്കുവച്ചു. എന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെ.
You must be logged in to post a comment Login