Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇതൊക്കെയാണ് ഇന്ത്യൻ വിപണിയിലെ മികച്ച 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾ

MOTOROLA EDGE 20 FUSION

Motorola Edge 20 ഫ്യൂഷൻ ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 ഫ്യൂഷൻ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് MediaTek Dimensity 800U 5ജി പ്രോസ്സസറുകളിൽ ആണ്.

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20 ഫ്യൂഷൻ സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ (1/1.52 inch Optical Format, f/1.9 Aperture, 0.7μm Pixel Size, Ultra Pixel Technology for 2.1μm Large Pixel) + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡെപ്ത് പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട്.

അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്. അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത്.5000 mAhന്റെ (TurboPower 30W Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത്.

വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ,8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. 21499 രൂപ മുതലാണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത്.

REALME 8 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റ് കാഴ്ചവെക്കുന്നുണ്ട്. അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട്.

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത്. കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 48 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത്. കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ്. ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Realme 8 5G എന്ന സ്മാർട്ട് ഫോണുകൾ. വില നോക്കുകയാണെങ്കിൽ 4GB റാം കൂടാതെ 128GB സ്റ്റോറേജ് വേരിയന്റുകൾക്ക് 14999 രൂപയാണ് വില വരുന്നത്.

REDMI NOTE 10T 5G

6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട്. അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 700 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്.


48 മെഗാപിക്സൽ + 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. എന്നാൽ അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നു. കൂടാതെ 5,000mAhന്റെ (supports 18 W fast charging സപ്പോർട്ട് ) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത്.

REALME NARZO 30 PRO 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 6.5 HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ 1080×2400 FHD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Dimensity 800U 5ജി സപ്പോർട്ട് പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത്. ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടതും ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ്. ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ രണ്ടു സിമ്മുകളിലും 5ജി(5G+5G Dual SIM ) ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ റിയൽമിയുടെ ഈ 5ജി സ്മാർട്ട് ഫോണുകൾ Android 10 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത്.

48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ (Super Nightscape Mode, Night Filters, Chroma Boost, Panoramic View, Expert, Timelapse, HDR, Ultra Wide, Ultra Macro, AI Scene Recognition, AI Beauty, Filter, Slow Motion, Bokeh Effect Control ) + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത്. അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു.

POCO M3 PRO 5G

പോക്കോയുടെ Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 2400 x 1800 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത്.

അതുപ്പോലെ തന്നെ ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റ് മാത്രമാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്.

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ്. Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...