Vismaya News
Connect with us

Hi, what are you looking for?

NEWS

ഹഖ് സേ ഇന്ത്യ ; 2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അണിയറയിൽ ഒരുങ്ങുന്നു

2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം ചിത്രീകരണത്തിനൊരുങ്ങുന്നു. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവച്ചു.

ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്സ് നെറ്റ്‌വർക്ക് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രം സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യുന്നത്. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. സലിം-സുലൈമാൻ കൂട്ടുകെട്ടാണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്.

2007 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ യുവതാരങ്ങളെയാണ് ബിസിസിഐ ലോകകപ്പിനായി അയച്ചത്. എംഎസ് ധോണി ആദ്യമായി ഇന്ത്യയെ നയിക്കുന്നതും ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി-20 ലോകകപ്പിലായിരുന്നു. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ 15 റൺസിനു കീഴടക്കിയ ഇന്ത്യ ഫൈനലിൽ എതിരാളികളായി പാകിസ്താൻ. ഏറെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ 5 റൺസിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. കായിക പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാവും ഹഖ് സേ ഇന്ത്യ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....