ആരാധകർ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവൽ തിയറ്ററുകളിൽ. കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത് . ചിത്രത്തിൻറെ സ്‌പെഷ്യൽ ഫാൻസ് ഷോ രാവിലെ 7.30 മുതൽ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളാണ് ചിത്രത്തിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഹൗസ് ഫുൾ ഷോയുമായാണ് ചിത്രം മുന്നേറുന്നത്.
തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രൺജി പണിക്കരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‍വിൽ എൻറർടെയ്‍ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിൻ രൺജി പണിക്കരാണ്.