തന്റെ പുതിയ സിനിമ റിലീസ് ചെയ്യും മുമ്പ് സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ ശബരിമലയിൽ എത്തി
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച മേപ്പടിയാൻ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് അയ്യപ്പന്റെ അനുഗ്രഹം തേടി ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും ശബരിമലയിൽ എത്തിയത്. നടൻ രോഹിത് മാധവും ഒപ്പമുണ്ടായിരുന്നു. ഈ സിനിമയിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.
ജനുവരിയിൽ റിലീസ് ചെയ്യുന്ന തന്റെ സിനിമ തീയറ്ററിലെത്തി എല്ലാവർക്കും കാണാൻ കഴിയട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് കൂട്ടിച്ചേർത്തു. കൊവിഡ് കാരണം കഴിഞ്ഞ 2 വർഷമായി മലചവിട്ടാൻ സാധിച്ചില്ലെന്നും ഇനിയും വരാൻ കഴിയണമെന്നാണ് ആഗ്രഹം എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.