ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത നടപടികൾ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ശക്തമാക്കി.
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗ് ഉൾപ്പെടെ, രാജ്യത്ത് എത്തിച്ചേരുമ്പോൾ അധിക നടപടികൾ പാലിക്കേണ്ടതുണ്ട്.
23 രാജ്യങ്ങളിൽ പുതിയ കൊറോണ വൈറസ് വേരിയന്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
You must be logged in to post a comment Login