Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തത് ഇഷ്ടപ്പെട്ടില്ല; അയൽവാസിയെ കൊലപ്പെടുത്തി

ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തതിന് അയൽവാസിയെ കൊലപ്പെടുത്തി യുവാവ്. 25 വയസ്സുകാരനായ മുംബൈ സ്വദേശിയാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത സുരേന്ദ്ര കുമാർ ഗുന്നാർ എന്നയാളെ കൊലപ്പെടുത്തിയത്. പാട്ടിൻ്റെ ശബ്ദം കുറയ്ക്കാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും അയൽവാസി വഴങ്ങിയില്ല.

ഇതിനു പിന്നാലെയായിരുന്നു അയൽവാസിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി സൈഫ് അലി ചാന്ദ് അലി ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയായിരുന്നു സംഭവം. പാട്ടിൻ്റെ ശബ്ദം കുറയ്ക്കാൻ പ്രതി ആവശ്യപ്പെട്ടു. എന്നാൽ, അത് സുരേന്ദ്ര കുമാർ നിരസിച്ചു. കുപിതനായ സൈഫ് അലി സുരേന്ദ്ര കുമാറിനെ അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതേ തുടർന്ന് സുരേന്ദ്ര കുമാർ ബോധരഹിതനായി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...