ഇന്ത്യന്‍ ഏകദിന ടീം നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ നീക്കിയതിലുള്ള ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വിശദീകരണം വിശ്വാസ്യകരമെന്ന് പാകിസ്ഥാന് മുന്‍ നായകന് സല്മാന് സല്മാന് ബട്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്മാര് ഗുണം ചെയ്യില്ല എന്ന ഗാംഗുലിയുടെ നിലപാടിനെ ബട്ട് പ്രശംസിച്ചു.
രോഹിത് ശര്‍മ്മയെ നായകനാകുന്നത് ശരിയോ തെറ്റോ എന്നതല്ല. കോലിയോളം പ്രതിഭാശാലിയും ക്യാപ്റ്റന്‍ എന്ന നിലയില്‍ മികവ് കാട്ടിയ താരവുമാണ് രോഹിത്’ സല്മാന് ബട്ട് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ രോഹിത്തിനെ ഏകദിന നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ഒറ്റവരി ട്വീറ്റിലൂടെയായിരുന്നു ഈ പ്രഖ്യാപനം.
You must be logged in to post a comment Login