Vismaya News
Connect with us

Hi, what are you looking for?

Automobile

ഇന്ത്യയിൽ ഒല ഇലട്രിക്ക് സ്‌കൂട്ടറുകളുടെ വിതരണം ഇതാ ആരംഭിച്ചു

രാജ്യത്തെ മുന്‍നിര ഇലട്രിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലട്രിക്ക് തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ട്.ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

ഇതൊരുവിപ്ലവ്ത്തിന്റെ തുടക്കം മാത്രമാണ്. തടസമില്ലാതെ സമയബന്ധിതവും സൗകര്യപ്രദവുമായി വാഹനം ഉപഭോക്താവിന്റെ കൈകളില്‍എത്തിക്കുന്നതിനുള്ള വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് ഒല ഇലക്്ട്രിക ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദൂബെ പറഞ്ഞു. ഒല ഇലക്്ട്രിക് സ്‌കൂട്ടറിനു ലഭിച്ച അനിതരസാധാരണമായ പ്രതികരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനോപ്പം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദൂബെ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഇരുചക്ര വാഹന ഫാക്്ടറിയായ ഒലെയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒലെ എസ് 1 സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ ഫാക്ടറി പൂര്‍ണമായും സ്ത്രീകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പതിനായിരത്തോളം സ്ത്രീകളാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...