ധനുഷിന്റെ ദ്വിഭാഷാ ചിത്രമായ ‘വാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
തെലുങ്കിൽ ‘സർ‘ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ ആദ്യതെലുങ്ക് ചിത്രം കൂടിയാണിത്. വിജയ് ചിത്രം മാസ്റ്ററിലെ തരംഗമായ പാട്ട് ‘വാത്തി കമ്മിംഗി’ന്റെ പേര് നല്‍കിയിരിക്കുന്നത് കൊണ്ട് തന്നെ ധനുഷിന്റെ പുതിയ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
ഒരുപാട് സ്വപ്നങ്ങളുള്ള കോളേജ് അധ്യാപകനായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് വാത്തി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
My next .. a Tamil , telugu bilingual #Vaathi #sir pic.twitter.com/QAnfs9P9yC
— Dhanush (@dhanushkraja) December 23, 2021
You must be logged in to post a comment Login