അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.
അയോധ്യ ക്ഷേത്രം ട്രസ്റ്റിന് തന്നെയാണ് കോടികള്‍ക്ക് ഭൂമി മറിച്ചുവിറ്റത്. വിഷയത്തില്‍ വ്യക്തമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ആരോപണങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
You must be logged in to post a comment Login