എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സർക്കാർ. മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായം 25ല്‍ നിന്നും 21 ആക്കി കുറച്ചു. ബുധനാഴ്ചയാണ് ഹരിയാന നിയമസഭ എക്സൈസ് ഭേദഗതി ബില്‍ പാസാക്കിയത്.
എക്സൈസുമായി ബന്ധപ്പെട്ടതുൾപ്പെടെ ആറ് ബില്ലുകളാണ് ഹരിയാന നിയമസഭയിൽ ബുധനാഴ്ച പാസാക്കിയത്.
2021-22ലെ എക്സൈസ് നയം രൂപീകരിക്കുന്ന സമയത്ത്, ഡൽഹി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ അടുത്തിടെ പ്രായപരിധി കുറച്ചതിനാല്‍ ഹരിയാനയിലും പ്രായപരിധി കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
You must be logged in to post a comment Login