ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്റെ ട്രെയ്ലര് പുറത്തെത്തി. ആക്ഷന്‍ പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന് മുന്‍പ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ ഈ ചിത്രവും കഥാപാത്രവും ആ ശ്രേണിയില്‍ വരുന്നതല്ല. കുടുംബചിത്രമാണിത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദന് നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ജയകൃഷ്ണന് എന്ന നായക കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടി മേക്കോവര്‍ നടത്തിയിരുന്നു ഉണ്ണി.
സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തും. ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് വിതരണം.
You must be logged in to post a comment Login