കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറമിലെയും കൊവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമിക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ 9 എണ്ണം കേരളത്തിലാണ്.
സംസ്ഥാനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണംമെന്നും ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
You must be logged in to post a comment Login