തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’ വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ജിബൂട്ടി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടേ ഇല്ലെന്ന് സംവിധായകൻ എസ്.ജെ. സിനു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് ജിബൂട്ടിയിലാണ്. ലോകം മുഴുവൻ കൊവിഡ് ലോക്ഡൗണിലിരിക്കെയാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
You must be logged in to post a comment Login