ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റൽസിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാൽ അവർക്ക് ഫ്രാഞ്ചൈസി നൽകാൻ കഴിയുമോ ഇല്ലയോ എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല.
ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെഎസ് രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചിരുന്നു.
അങ്ങനെയെങ്കിൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനമായേക്കും. സംഘം ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.
You must be logged in to post a comment Login