മുഴുനീള നായകനാവുന്ന ആദ്യ ഏകദിന പരമ്പരയിലും രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രോഹിതിൻ്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ ലോകേഷ് രാഹുൽ നയിച്ചേക്കും എന്നുമാണ് സൂചന.
ഈ ആഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരെയും ടീമിൽ പരിഗണിച്ചേക്കില്ല.
ഇരുവരും പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ്. ഇവരൊക്കെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ജനുവരി 19നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പര ആരംഭിക്കുക.
You must be logged in to post a comment Login