ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദനം. മോഷണക്കുറ്റം ആരോപിച്ച് കുടുംബമാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഇരുമ്പ് കമ്പിയും വടിയും ഉപയോഗിച്ചുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ മർദിക്കുന്നത്. കുട്ടിയെ നിലത്ത് കിടത്തി ഒരാൾ പാദങ്ങളിൽ വടി കൊണ്ട് അടിക്കുന്നു.
വിഡിയോയിൽ മൂന്ന് സ്ത്രീകൾ കുട്ടിയെ ചോദ്യം ചെയ്യുന്നത് കേൾക്കാം. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നുണ്ടെങ്കിലും മർദനം തുടർന്നു. ഒരു ഘട്ടത്തിൽ മർദിക്കുന്നയാൾ കുട്ടിയെ തറയിൽ വലിച്ചിഴക്കുന്നതും, മുടിയിൽ പിടിച്ച് ക്രൂരമായി അക്രമിക്കുന്നതും വ്യക്തമാണ്. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
अमेठी में दलित बच्ची को निर्ममता से पीटने वाली ये घटना निंदनीय है। @myogiadityanath जी आपके राज में हर रोज दलितों के खिलाफ औसतन 34 अपराध की घटनाएं होती हैं, और 135 महिलाओं के ख़िलाफ़, फिर भी आपकी कानून व्यवस्था सो रही है।…1/2 pic.twitter.com/mv1muAMxkr
— Priyanka Gandhi Vadra (@priyankagandhi) December 29, 2021
You must be logged in to post a comment Login