ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്ലര് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷത്തെ കരിയറിൽ നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയറിയിക്കുന്നുവെന്ന് റോസ് ടെയ്ലർ ട്വീറ്റ് ചെയ്തു.
37കാരനായ റോസ് ടെയ്ലർ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും102 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആണ് റോസ് ടെയ്ലർ. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്കോര്‍.
ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലാക്കി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 1017 റണ്‍സും നേടി.
You must be logged in to post a comment Login